കൊച്ചി: നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സർക്കാർ. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങൾ സർക്കാർ ഉന്നയിച്ചിരിക്കുന്നത്. നടിയുടേയും മഞ്ജുവാര്യർ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങൾ രേഖപ്പെടുത്തുന്നതിലാണ് കോടതിക്ക് വീഴ്ച പറ്റിയിരിക്കുന്നത്. മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നമഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല.നടിയെ വകവരുത്തും എന്ന മൊഴിയും രേഖപ്പെടുത്തിയില്ല. നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആക്രമണത്തിനിരയായ നടിയാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സർക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സുതാര്യമായ വിചാരണ നിലവിലെ കോടതിയിൽ സാധ്യമാകില്ല. അക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നൽകുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നൽകുന്നതെന്നും നടി തന്റെ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ സത്യവാങ്മൂലമടക്കമുള്ള കാര്യങ്ങളും ഇന്ന് കോടതിയുടെ പരിഗണനയിൽ വരും. കേസിന്റെ വിചാരണയ്ക്കായി ഹൈക്കോടതിയാണ് പ്രത്യേക കോടതിയെ നിയോഗിച്ചിരുന്നത്.അടച്ചിട്ട കോടതിയിലായിരുന്നു വിചാരണ നടന്നിരുന്നത്. Content Highlights:actress assault case-Government against the Trial court-dileep
from mathrubhumi.latestnews.rssfeed https://ift.tt/3jPF3ou
via IFTTT
0 അഭിപ്രായങ്ങള്‍