41,810 പുതിയ കേസുകള്‍, 93.92 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികള്‍

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 41,810 കോവിഡ് കേസുകൾ. 496 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 1,36,696 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. 93,92,920 കോവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 4,53,956 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. ലോകത്ത് യു എസ് കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സിൽ 1,36,10,357 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക(2,72,254), ബ്രസീൽ (1,72,637) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ. ലോകത്താകെ 6.3 കോടി ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. content highlights:Covid cases in India latest updates

from mathrubhumi.latestnews.rssfeed https://ift.tt/3fN35A2
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍