സ്വര്‍ണവില പവന് 120 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 120 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 37,680 രൂപ നിലവാരത്തിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വർധനയ്ക്കുശേഷം ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഒരു ഔൺസിന് 1,892.51 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.22ശതമാനം കുറഞ്ഞ് 50,953 രൂപയിലെത്തി.

from mathrubhumi.latestnews.rssfeed https://ift.tt/382gxhH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍