ബിജെപി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു, സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം മുൻ മീഡിയ കൺവീനർ വലിയശാല പ്രവീൺ പാർട്ടി വിട്ടു. ബിജെപി നേതൃത്വം ചുമതല നൽകാതെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ഇന്ന് സിപിഎമ്മിൽ ചേരുമെന്നും സിപിഎം ജില്ലാ നേതൃത്വവുമായി ചർച്ചകൾ നടത്തിയതായും പ്രവീൺ പറയുന്നു. കൃഷ്ണദാസ് പക്ഷക്കാരനായിരുന്ന പ്രവീൺ പാർട്ടി പുനഃസംഘടനയിലെ അതൃപ്തിയെ തുടർന്നാണ് ബിജെപി വിടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് രാജി നൽകിയിട്ടുണ്ട്. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതൽ വോട്ട് നേടിയെങ്കിലും ഒഴിവാക്കിയതിനെ തുടർന്നാണ് ഭിന്നത രൂക്ഷമായത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. content highlights:BJP former media convenor valiyashala Praveen quits party, says he will join CPM

from mathrubhumi.latestnews.rssfeed https://ift.tt/3kyBKTW
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍