ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ നെഞ്ചിടിപ്പോടെ സിനിമ-ക്രിക്കറ്റ് ലോകം. മലയാളസിനിമയിലെയും കേരള ക്രിക്കറ്റ് ടീമിലെയും പല പ്രമുഖർക്കും ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകളും അടുപ്പവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും അന്വേഷിച്ച് തുടങ്ങിയതോടെ ‘പ്രമുഖരെല്ലാം’ കടുത്ത സമ്മർദത്തിലാണ്.
അടുത്തിറങ്ങിയ 14 മലയാളസിനിമകളുെട നിർമാതാക്കളുടെ സാമ്പത്തിക ഇടപാടുകളും പരിശോധനയിലുണ്ട്. ബിനീഷിെൻറ ബിനാമിയായി ഇ.ഡി പറയുന്ന അനൂപിന് മലയാളസിനിമയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് നേരത്തേ തന്നെ സൂചനകളുയർന്നിരുന്നു. ഇയാളുടെ മൊബൈലിൽനിന്ന് യുവ സംവിധായകെൻറയും നടീനടന്മാരുടെയും വിവരങ്ങൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ബംഗളൂരു യൂനിറ്റ് നേരേത്തതന്നെ കണ്ടെത്തിയിട്ടിട്ടുണ്ട്.
from ഇ വാർത്ത | evartha https://ift.tt/3jILLfX
via IFTTT
0 അഭിപ്രായങ്ങള്‍