തിരുവനന്തപുരം: കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കടുത്ത നിയന്ത്രണം. എല്ലാ ജില്ലകളിലും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതൽ ഒക്ടോബർ 31 വരെയാണ് അതാത് ജില്ലാ കളക്ടർമാർ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.കാസർകോഡ് ഈ മാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കൺടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. 144 പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. പ്രഖ്യാപിച്ച പരീക്ഷകൾക്കും തടസമില്ല. കൺടെയ്ൻമെന്റ് സോണിന് പുറത്തേക്ക് അനാവശ്യ യാത്രകൾ പാടില്ല. മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിയവയ്ക്ക് കർശനമായ വ്യവസ്ഥകളോട് കൂടി ആളുകൾക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകൾക്ക് 20 പേരും വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് കൺടെയ്ൻമെന്റ് സോണുകളിൽ വിവാഹത്തിന് 20 പേർക്ക് മാത്രമേ അനുമതിയുളളൂ. സർക്കാർ, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. പൊതുസ്ഥലത്ത് ആൾകൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് കടകൾ എന്നിവിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കണ്ടാൽ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്ച നാല് ജില്ലകളിൽ ആയിരത്തിന് മുകളിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കാതെ തന്നെ ആൾക്കൂട്ടം ഒഴിവാക്കാനും സമ്പർക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികൾ. Content Highlights:Section 144 imposed in 12 districts in Kerala considering the surge in Covid 19 cases
from mathrubhumi.latestnews.rssfeed https://ift.tt/34nw5ZE
via IFTTT
0 അഭിപ്രായങ്ങള്‍