പാക് രഹസ്യാന്വേഷണ ഏജൻസികളുടെ പങ്ക് സി.ബി.ഐ. അന്വേഷിച്ചില്ലെന്ന് കോടതി

ലക്നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയിൽ (ഐ.എസ്.ഐ.) നിന്നുള്ളവർ ബാബറി മസ്ജിദ് പൊളിക്കുന്നതിൽ പങ്കാളികളായിട്ടുണ്ടാകാമെന്ന 'സുപ്രധാന' രഹസ്യവിവരം സി.ബി.ഐ. അന്വേഷിച്ചില്ലെന്ന് കേസിലെ പ്രതികളെ വെറുതെവിട്ട ലഖ്നൗ പ്രത്യേക കോടതി വിമർശിച്ചു. 1992 ഡിസംബർ അഞ്ചിന് ലോക്കൽ ഇന്റലിജൻസ് യൂണിറ്റ് (എൽ.ഐ.യു) അയച്ച റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാത്തതിനാലാണ് ഗൂഡാലോചനക്കേസിൽ വെറുതെവിട്ട പ്രതികൾക്കെതിരായ സി.ബി.ഐ.യുടെ ആരോപണങ്ങൾ ശക്തിയില്ലാത്തതായതെന്ന് പ്രത്യേക കോടതി ജഡ്ജി എസ്.കെ. യാദവ് വിധിന്യായത്തിൽ പറഞ്ഞു. സാമുദായിക അന്തരീക്ഷം കലുഷമാക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ചില ആരാധനാലയങ്ങൾ തകർക്കുമെന്ന് എൽ.ഐ.യു. റിപ്പോർട്ടുണ്ടായിരുന്നു. കർസേവ തടസ്സപ്പെട്ടേക്കാമെന്നും അതിൽ പറഞ്ഞിരുന്നു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടവർ അയോധ്യയിലെ ജനക്കൂട്ടത്തിൽ കലർന്ന് ആരാധനാലയങ്ങൾ തകർത്ത് യു.പി.യിലും ഇന്ത്യയിലെമ്പാടും അസ്വസ്ഥതയുണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പാകിസ്താനിൽ നിന്നുള്ള ആയുധങ്ങൾ ഡൽഹി വഴി ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നതും കോടതി ചൂണ്ടിക്കാട്ടി. കർസേവകർ എന്ന നാട്യത്തിൽ ജമ്മുകശ്മീരിലെ ഉധംപുരിൽനിന്നുള്ള സാമൂഹികവിരുദ്ധരും വരുമെന്ന് അതിൽ പറഞ്ഞിരുന്നു. ഇത്തരം നിർണായക വിവരങ്ങൾ ഉണ്ടായിരുന്നിട്ടും ഈ വശങ്ങൾ സി.ബി.ഐ. അന്വേഷിക്കാത്തത് പിഴവാണെന്നും കോടതി പറഞ്ഞു. Content Highlights:Babri masjid demolition case

from mathrubhumi.latestnews.rssfeed https://ift.tt/34nBv7k
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍