നന്നായി ഭരിക്കുന്നതു കൊണ്ട്‌ കേരള സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നു- എം.ബി രാജേഷ്

നന്നായി ഭരിച്ച് മാതൃകയാവുന്നതു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നതെന്ന് സി.പി.എം. നേതാവ് എം.ബി. രാജേഷ്. രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജേഷിന്റെ പരാമർശം. എന്തു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ? അങ്ങിനെയിപ്പോൾ നന്നായി ഭരിച്ച് മാതൃകയാവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ- എന്നാണ് രാജേഷിന്റെ പരാമർശം. എം.ബി. രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം Best Governed State in India പി.ടി.ഐ. ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ്. പലർക്കും സഹിക്കാൻ കഴിയാത്ത തിനാൽ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അപ്രധാനമാക്കി അവഗണിക്കുകയോ ചിലപ്പോൾ പൂർണ്ണമായും തമസ്കരിക്കുകയോ ചെയ്തേക്കുമെന്നുറപ്പുള്ള വാർത്ത. ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഐ.എസ്.ആർ.ഒ.മുൻ മേധാവി ഡോ.കസ്തുരി രംഗൻ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെന്റർ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ best governed state പദവി കേരളത്തിന് ലഭിച്ചത്.ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്.സർക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കൽ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 13 വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്തു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ? അങ്ങിനെയിപ്പോൾ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ. content highlights: mb rajesh facebook post after kerala wins Best Governed State in India

from mathrubhumi.latestnews.rssfeed https://ift.tt/2HQRm6q
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍