പിടിക്കപ്പെടുമെന്ന്‌ മനസ്സിലാക്കിയതോടെ ശിവശങ്കര്‍ 'ഇടപെടല്‍' നിര്‍ത്തി; ഇഡിയുടെ നിഗമനം

കൊച്ചി: ശിവശങ്കറിന് വിദേശത്ത് ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റിന് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചു. സ്വപ്ന വിദേശത്തേക്ക് കടത്തിയതായി പറയുന്ന 1.90 ലക്ഷം ഡോളറിൽ ശിവശങ്കറിന്റെ പണമുണ്ടോയെന്ന കാര്യവും ഇ.ഡി പരിശോധിച്ചുവരികയാണ്. സ്വർണക്കടത്തിന് നേരത്തെ കസ്റ്റംസിൽ ഇടപെടൽ നടത്തിയ ശിവശങ്കർ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് സ്വർണം പിടിച്ചതിന് ശേഷം ഇടപെടാതെ മാറിനിന്നതെന്നാണ് ഇ.ഡി. 2019-ൽ ബാഗേജ് ക്ലിയറൻസിനായി ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരവധി തവണ വിളിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.. അവസാനഘട്ടത്തിൽ വിളിക്കാതിരുന്നത് ബോധപൂർവ്വമാണെന്നാണ് നിഗമനം. പിടിക്കപ്പെടാനുള്ള സാധ്യതമുന്നിൽ കണ്ടാണ് അദ്ദേഹം വിളിക്കാതിരുന്നതെന്നും ഇ.ഡി. അനുമാനിക്കുന്നു. ബാഗേജ് തുറക്കാൻ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് ശിവശങ്കർ മനസ്സിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ശിവശങ്കർ ഇടപെടലുകളിൽ നിന്ന് വിട്ടുനിന്നതെന്നും മനസ്സിലാക്കുന്നു. കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആരായുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. Content Highlights:gold smuggling case-sivasankar- conclusion of enforcement directorate

from mathrubhumi.latestnews.rssfeed https://ift.tt/3mxtBzu
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍