മാലിന്യം തള്ളുന്നതിനെച്ചൊല്ലി തര്‍ക്കം; കൈയേറ്റത്തിനിടെ വയോധിക മരിച്ചു

പള്ളുരുത്തി: കാനയിൽ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഉണ്ടായ ആക്രമണത്തിൽ മതിലിൽ തലയടിച്ചു വീണ് വയോധിക മരിച്ചു. പള്ളുരുത്തി ഇല്ലത്ത് നഗറിൽ, കുരുവിത്തറ റോഡിൽ വട്ടത്തറ വീട്ടിൽ ബോസിന്റെ ഭാര്യ സുധർമിണി (65) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കേസിൽ അമ്പലപ്പുഴ തിരുവമ്പാടി കുഡുംബി കോളനിയിൽ രാജേഷി (32) നെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പള്ളുരുത്തി ശാസ്താ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയാണ്. സുധർമിണിയുടെ വീട്ടിനടുത്താണ് പ്രതിയുടെ ഭാര്യ വീട്. അവിടെ ഇയാൾ പുതുതായി വീട് നിർമിക്കുന്നുമുണ്ട്. സുധർമിണിയുടെ വീട്ടുകാരുമായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറയുന്നു. വീട്ടിനടുത്തുള്ള കാനയിലേക്ക് വെള്ളം ഒഴിച്ചതിനെ ചൊല്ലിയാണ് ഒടുവിൽ തർക്കമുണ്ടായത്. തർക്കത്തിനിടയിൽ ഇയാൾ സുധർമിണിയെ തള്ളി. മതിലിൽ തലയടിച്ച് ഇവർ വീണു. നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ലിനിയാണ് മരിച്ച സുധർമിണിയുടെ മകൾ. മരുമകൻ: ഉദയൻ. Content Highlights:old woman dies during clash with youth in palluruthy

from mathrubhumi.latestnews.rssfeed https://ift.tt/37LCEZE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍