ലൈഫ് മിഷന്‍; തദ്ദേശ സ്ഥാപനങ്ങളുടെ ക്രമക്കേട് സര്‍ക്കാരിന് അറിയാമെന്ന് സമ്മതിച്ച് ഓഡിറ്റ് ഡയറക്ടര്‍

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ക്രമക്കേട് സർക്കാരിനും അറിയാമെന്ന് സമ്മതിച്ച് ഓഡിറ്റ് ഡയറക്ടർ. മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഓഡിറ്റ് ഡയറക്ടർ ഡി.സാങ്കി ക്രമക്കേട് ശരിവച്ചത്. ലൈഫ് ഭവനപദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾ പലവിധത്തിലുള്ള ക്രമക്കേട് നടത്തിയെന്ന 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടിരുന്നു. ലൈഫിലെ ഈ ക്രമക്കേട് സർക്കാരിനും ബോധ്യമായിരുന്നുവെന്നാണ് ഡയറക്ടർ ഡി.സാങ്കി ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ പങ്കുവച്ച പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത്. മാതൃഭൂമി വാർത്തയുടെ ലിങ്ക് ഗ്രൂപ്പിലിട്ട സാങ്കി പറയുന്നതിങ്ങനെ, ഈ സർക്കാരിന്റെ ശ്രദ്ധയിൽ ഓഡിറ്റ് വകുപ്പ് കൊണ്ടുവന്ന പരാമർശങ്ങൾ ഒന്നും ഒഴിവാക്കാതെ നിയമസഭയ്ക്ക് നൽകിയെന്ന് വാർത്താ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്ഥാപനങ്ങൾ ക്രമക്കേട് നടത്തിയെന്നും സർക്കാരിന് അത് അറിയാമെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ക്രമക്കേട് മറയ്ക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവച്ചത് പുറത്തായതോടെ ഡയറക്ടർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അവനവന്റെ ചോറ്റുപ്പാത്രം വിഴുപ്പലക്കലുകാർക്ക് എറിഞ്ഞ് കൊടുക്കുന്നവർ എന്നാണ് വാർത്ത പുറത്തായത് സംബന്ധിച്ച് ഉദ്യോഗസ്ഥരെ അദ്ദേഹം കുറ്റപ്പെടുത്തിയത്. Content Highlights:Life Mission; The Director of Audit admitted that the government was aware of the irregularities of the local bodies

from mathrubhumi.latestnews.rssfeed https://ift.tt/37JTSq6
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍