കൊച്ചി: സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് ആവശ്യപ്പെട്ടപ്രകാരം അഞ്ച് ഐ ഫോണുകൾ വാങ്ങിനൽകിയെന്ന് യൂണിടാക്. യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവർക്ക് സമ്മാനമായി നൽകാനാണെന്നുപറഞ്ഞാണ് മൊബൈൽ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടത്. 2019 ഡിസംബർ രണ്ടിന് യു.എ.ഇ. കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഇത് സമ്മാനമായി നൽകി. സി.ബി.ഐ. അന്വേഷണത്തിനെതിരേ യൂണിടാക് നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബില്ലും ഹാജരാക്കിയിട്ടുണ്ട്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാർകിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന മുഖേന യു.എ.ഇ. കോൺസുലേറ്റ് ആവശ്യപ്പെട്ടപ്രകാരം കമ്മിഷൻ നൽകിയതെന്നും ഹർജിയിൽ പറയുന്നു. 3.80 കോടി രൂപ യു.എസ്. ഡോളറായി 2019 ഓഗസ്റ്റ് രണ്ടിനാണ് കൈമാറിയത്. തിരുവനന്തപുരം കവടിയാറുള്ള കോഫി ഷോപ്പിൽ വെച്ച് യു.എ.ഇ. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവൻ ഈജിപ്ഷ്യൻ പൗരൻ ഖാലിദിനാണ് തുക കൈമാറിയത്. 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. നിഷേധിച്ച് ചെന്നിത്തല എന്നാൽ, തനിക്ക് ആരും മൊബൈൽ ഫോൺ സമ്മാനിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺസുലേറ്റിലെ ചടങ്ങിൽ നറുക്കെടുപ്പിലൂടെ വിജയികളായവർക്കാണ് സമ്മാനം നൽകിയത്. കോൺസുലേറ്റിൽനിന്ന് താനൊരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Unitac MD says he bribed Swapna Suresh and Sandeep Nair
from mathrubhumi.latestnews.rssfeed https://ift.tt/2SgYqLN
via IFTTT
0 അഭിപ്രായങ്ങള്‍