നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതിനെതുടർന്ന് പ്രതിസന്ധിയിലായി പ്രവർത്തനം മരവിപ്പിച്ച ഫ്രങ്ക്ളിൻ ടെംപിൾടണിന്റെ ആറു ഫണ്ടുകളിലായി ഇതുവരെ 8,262 കോടി രൂപ തിരിച്ചെത്തി. സെപ്റ്റംബർ 1നും 15നുമിടയിൽ 1,078 കോടിയുടെ നിക്ഷേപമാണ് ഫണ്ടുകൾക്ക് സമാഹരിക്കാനായത്. ഇതോടെ ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്രെ ഷോർട്ട് ടേം ബോണ്ട് ഫണ്ടിൽ 40ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ടിലും ഫ്രാങ്ക്ളിൻ ഇന്ത്യ ലൊ ഡ്യൂറേഷൻ ഫണ്ടിലും 19ശതമാനംവീതവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ നാല് ശതമാനവും പണം മിച്ചമായി. കർണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ തീർപ്പാകുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംവീതിച്ചുനൽകുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 23നാണ് ആറു ഫണ്ടുകളുടെയും പ്രവർത്തനം ഫണ്ട് ഹൗസ് താൽക്കാലികമായി മരവിപ്പിച്ചത്. മൂന്നുലക്ഷത്തോളം പേരാണ് ഈഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. Franklin Templeton MFs 6 shut schemes generate Rs 8,262 crore since closure
from mathrubhumi.latestnews.rssfeed https://ift.tt/2GBMi5e
via IFTTT
0 അഭിപ്രായങ്ങള്‍