നിരോധനാജ്ഞ ലംഘിച്ചു; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ 203 പേര്‍ക്കെതിരെ കേസ്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ 203 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഉത്തർ പ്രദേശ്പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഗ്രേറ്റർ നോയ്ഡയിലെ എക്കോടെക്ക് പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൗതം ബുദ്ധ നഗർ ജില്ലയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. തിരിച്ചറിയുന്ന 153 പേർക്കെതിരെയും തിരിച്ചറിയാൻ കഴിയാത്ത 50 പേർക്കെതിരെയുമാണ് കേസ്രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഉത്തർ പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദർശിക്കാൻ രാഹുലും പ്രിയങ്കയും ഉൾപ്പെട്ട സംഘം ഇന്നലെ പുറപ്പെട്ടിരുന്നു. എന്നാൽ ഇവരെ യു.പി. പോലീസ് വഴിമധ്യേ തടഞ്ഞിരുന്നു. വാഹനം തടഞ്ഞപ്പോൾ നടന്നുപോകാൻ തീരുമാനിച്ച രാഹുലിനേയും പ്രിയങ്കയേയും പോലീസ്അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനെ കർത്തവ്യ നിർവഹണത്തിൽനിന്ന് തടയൽ, കലാപം, മാരകആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകളും ഇവർക്കു മീതേ ചുമത്തിയിട്ടുണ്ട്. ഡൽഹി-നോയ്ഡ ഹൈവേയിലൂടെ ഹത്രാസിലേക്ക് പുറപ്പെട്ട രാഹുലിനോടും 200ൽ അധികം വരുന്ന പ്രവർത്തകരോടും യാത്ര അവസാനിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെന്നും അമ്പതോളം കാറുകൾ ഉൾപ്പെട്ട വാാഹനവ്യൂഹമായിരുന്നു അതെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഗൗതം ബുദ്ധ നഗറിൽ 144 പ്രഖ്യാപിച്ചിരുക്കുന്നതിനാൽ യാത്ര നിർത്താൻ രാഹുലിനോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാൽ യാത്ര അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. പകരം യമുന എക്സ്പ്രസ് വേയുടെ നേർക്ക് ഇവർ നീങ്ങി. content highlights:fir registers against rahul gandhi and priyank gandhi

from mathrubhumi.latestnews.rssfeed https://ift.tt/3cTaL2m
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍