കൊല്ലം : പോലീസുകാരെയും മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയെയും വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളുംതങ്ങളുടെ പക്കലുണ്ടെന്നാണ്ഭീഷണി.യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ അകാരണമായി പോലീസ് കയറുന്നുവെന്നും തിരിച്ച് അതേ നാണയത്തിൽ പ്രതികരിക്കുമെന്നുംശ്യാം രാജ് പറഞ്ഞു. കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ചമാർച്ച് നടത്തിയിരുന്നു. ഈമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് പോലീസ് കുടുംബാംഗങ്ങളുടെയും മന്ത്രിയുടെയും വീടാക്രമിക്കുമെന്ന് ഭീഷണിമുഴക്കി സംസാരിച്ചത്. യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരേ നേരത്തെപോലീസ്കേസെടുത്തിരുന്നു. മന്ത്രി കെ.ടി ജലീൽ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താൻ ശ്രമിച്ചതിനുമായിരുന്നു കേസ്.ഇതിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടത്തിയാൽ പോലീസുകാരുടെ കുടുംബാംഗങ്ങൾ ജോലി ചെയ്യുന്നതെവിടെയാണെന്നും കുട്ടികളെവിടെയാണ് പഠിക്കുന്നതെന്നും അറിയാമെന്നും പോലീസുകാരുടെ വീടുകളിലെത്തുമെന്നുമുള്ളതരത്തിലുള്ള ഭീഷണി സന്ദേശമാണ് ശ്യാം രാജിന്റെ ഭാഗത്തു നിന്നുണ്ടായത്. അതേസമയം, പ്രസംഗവുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല. content highlights:Yuvamorcha state secretary Shyam Raj threatens Minister Mercykkuttyamma and police
from mathrubhumi.latestnews.rssfeed https://ift.tt/2S0u3ZP
via IFTTT
0 അഭിപ്രായങ്ങള്‍