ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയതിന്റെ പേരിൽ വിമർശനം നേരിടുന്ന കപിൽ സിബൽ, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കൾ രാജിവെച്ച് ബിജെപിയിൽ ചേരണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. മുതിർന്ന നേതാക്കളോട് അനാദരവ് കാണിക്കുന്നുണ്ടെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യയെ പോലെ കോൺഗ്രസ് വിടണം. ബിജെപി അവരെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിൻ പൈലറ്റിനോടും ഇത്തരത്തിൽ അനാദരവുണ്ടായി. അദ്ദേഹം പിന്നീട് വിട്ടുവീഴ്ചയിലെത്തി. കോൺഗ്രസിനെ കെട്ടിപ്പടുത്ത ആളുകളെ കുറ്റപ്പെടുത്തുന്നതിൽ രാഹുൽ ഗാന്ധി തെറ്റായ നീക്കമാണ് നടത്തുന്നതെന്നും അത്താവലെപറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കമുണ്ട്. സിബലും ആസാദും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് രാഹുൽ ആരോപിച്ചു. അതിനാൽ കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ സിബലിനോടും ആസാദിനോടും ഞാൻ അഭ്യർത്ഥിക്കുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ അവർ വർഷങ്ങൾ ചിലവഴിച്ചു. എന്നിരുന്നാലും അവർ പാർട്ടിയിൽ നിന്ന് പുറത്തുവന്ന് ബിജെപിയിൽ ചേരണം കേന്ദ്ര മന്ത്രി പറഞ്ഞു. എൻഡിഎ സർക്കാർ കേന്ദ്രത്തിൽ ഇനിയും വർഷങ്ങളോളം അധികാരത്തിൽ തുടരുമെന്നും റിപ്പബ്ലിക്ക് പാർട്ടി ഓഫ് ഇന്ത്യ (എ) അധ്യക്ഷൻ കൂടിയായ അത്താവലെകൂട്ടിച്ചേർത്തു. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ 350 ലേറെ സീറ്റുകൾ എൻഡിഎ നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. Content Highlights:Ghulam Nabi Azad and Sibal should join BJP like Scindia-Athawale
from mathrubhumi.latestnews.rssfeed https://ift.tt/3lIMu2I
via IFTTT
0 അഭിപ്രായങ്ങള്‍