ചേച്ചി, മോശമായിപ്പോയി: ഭാഗ്യലക്ഷ്മിക്ക് എതിരെ നടൻ സുധീർ

മോശം വാക്കുകളാൽ അപമാനിച്ചയാളെ കെെകാര്യം ചെയ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീകളെയും വിമർശിച്ച് നടൻ സുധീർ. ഫേസ്ബുക്ക് വഴി പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നടൻ വിഷയത്തിലെ തൻ്റെ  പ്രതികരണം അറിയിച്ചത്.

ഭാഗ്യലക്ഷ്‍മി ഇപ്രകാരം പ്രവർത്തിച്ചത് മോശമായി പോയെന്നും ഭാഗ്യലക്ഷ്മിയെ ‘ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരാളാണ്’ താനെന്നും സുധീർ പറയുന്നു.

കേരളത്തിലെ ജനങ്ങൾ നൽകിയ സ്വാതന്ത്ര്യം  ‘കൈയിലെടുത്തു’കൊണ്ട് ഇങ്ങനെയൊന്നും പ്രവർത്തിക്കാൻ പാടില്ലായിരുന്നുവെന്നും സുധീർ പറഞ്ഞു. ആരൊക്കെ ന്യായീകരിച്ചാലും ഇത്തരം കാര്യങ്ങളിൽ ഞങ്ങളൊന്നും കൂട്ടുനിൽക്കില്ലെന്നും സുധീർ തൻ്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. 



from ഇ വാർത്ത | evartha https://ift.tt/2EBYt1o
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍