ചെന്നൈ: വെള്ളിയാഴ്ച അന്തരിച്ച വിഖ്യാത ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസിൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ചെന്നൈ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ മാറി തിരുവള്ളൂർ ജില്ലയിലാണ് താമരപ്പാക്കം ഗ്രാമം. ഏകദേശം ഒരുമണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകൾ പൂർത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ നീണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടിൽനിന്നുഎസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയിൽ ഉടനീളം വഴിയരികിൽ കാത്തുനിന്ന് ആരാധകർ അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചു. ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റർ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദർശനം പുരോഗമിക്കുന്നത്. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് ആരാധകർ അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാനായി എത്തികൊണ്ടിരിക്കുകയാണ്. ചലചിത്ര താരം റഹ്മാൻ, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖർ താമരപ്പാക്കത്തെത്തി എസ്പിബിക്ക് ആദരാജ്ഞലി അർപ്പിച്ചു. Content Highlight: S P Balasubrahmanyam Funeral
from mathrubhumi.latestnews.rssfeed https://ift.tt/330uWbc
via IFTTT
0 അഭിപ്രായങ്ങള്‍