ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് നോബേൽ പുരസ്കാര ജേതാവ് അഭിജിത് ബാനർജി. ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും സർക്കാരിന്റെ ഉത്തേജന പാക്കേജുകൾ അപര്യാപ്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലൈ- സെപ്റ്റംബർ പാദത്തിൽ വളർച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഡിപി വളർച്ച കോവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പുതന്നെ താഴേക്കായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 2017-2018 വർഷത്തിൽ ഏഴ് ശതമാനമായിരുന്ന ജിഡിപി വളർച്ച 2018-19 വർഷത്തിൽ 6.1 ആയി കുറഞ്ഞു. 219-20 വർഷത്തിൽ ജിഡിപി വളർച്ച 4.2 ആയി കുത്തനെ കുറഞ്ഞു. അതേസമയം 2021 ൽ സ്ഥിതി ഇപ്പോഴത്തേതിനേക്കാൾ മെച്ചപ്പേട്ടേക്കുമെന്നും അഭിജിത് ബാനർജി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ഉത്തജന പാക്കേജ് പരിമിതമായിരുന്നു. കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ താഴ്ന്ന വരുമാനക്കാരുടെ കൈയിൽ പണംനൽകാൻ തയ്യാറാകാത്തതുകൊണ്ട് അവരുടെ ഉപഭോഗം വർധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയത്വം എന്ന വാക്ക് വളരെ കരുതലോടെ വേണം ഉപയോഗിക്കേണ്ടത്. ആവശ്യമുള്ളതെല്ലാം ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്നത് തെറ്റായ ആശയമാണ്. നമ്മൾ മികച്ച് നിൽക്കുന്ന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്താണോ ആവശ്യം അത് മാത്രം ഇറക്കുമതി ചെയ്യണമെന്നും അഭിജിത് ബാനർജി പറഞ്ഞു. ഇന്ത്യൻ വിപണി ആഗോളപരമായി കൂടുതൽ മത്സര ക്ഷമത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:India among worst performing economies in world: Abhijit Banerjee
from mathrubhumi.latestnews.rssfeed https://ift.tt/3n3NkYQ
via IFTTT
0 അഭിപ്രായങ്ങള്‍