
ഗൺമാനെ അനുവദിക്കാനുള്ള എഡിജിപി തീരുമാനത്തെ എതിർത്ത് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. ‘എനിക്ക് പോലീസിന്റെ സുരക്ഷ വേണ്ട. ഉദ്ദേശ്യം ആർക്കറിയാം?’ എന്നായിരുന്നു കെ സുരേന്ദ്രന്റെ ആദ്യ പ്രതികരണം. നേരത്തെയും ഗണ്‍മാനെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സുരേന്ദ്രൻ അത് നിരസിക്കുകയായിരുന്നു.
ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്. ഈ സാഹചര്യത്തിൽ ഗണ്‍മാനെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഇത് സംബന്ധിച്ച് നിർദ്ദേശവും നൽകി.
നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും എഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. എന്നാൽ തനിക്ക് കേരളാ പോലീസിന്റെ സുരക്ഷ വേണ്ടെന്ന തീരുമാനം സുരേന്ദ്രൻ വീണ്ടും അറിയിച്ചു.
എബിവിപി, യുവമോര്‍ച്ച എന്നീ സംഘടനകളിൽ പ്രവർത്തിച്ചാണ് സുരേന്ദ്രൻ രാഷ്ട്രീയ പ്രവേശം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ബിജെപി സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നിയമിച്ചത്.
from ഇ വാർത്ത | evartha https://ift.tt/3czoVFB
via IFTTT
0 അഭിപ്രായങ്ങള്‍