ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിലെ സ്വപ്നമാണ് ഒരു ഇന്ത്യ-പാക് മത്സരം കാണുക എന്നുള്ളത്. എന്നാൽ അതൊരു സ്വപ്നം മാത്രമാണെന്ന് വെളിപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളിടത്തോളം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാൻ സാധിക്കില്ലെന്ന് മുൻ പാക് താരം ഷാഹിദ് അഫ്രീദി വ്യക്തമാക്കി.
ഐപിഎൽ പാക് താരങ്ങൾക്ക് ഇന്നും സ്വപ്നമാണ്. ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി-20 ലീഗായ ഐപിഎല്ലിൽ ലോക രണ്ടാം നമ്പർ ബാറ്റ്സ്മാനായ ബാബർ അസം ഉൾപ്പെടെയുള്ള പാക് താരങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടമാണെന്നും അഫ്രീദി പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/3cCG6pV
via IFTTT
0 അഭിപ്രായങ്ങള്‍