തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്നുപേർക്കെതിരെ കേസെടുത്തു.വിജയ് പി നായരുടെ പരാതിയിലാണ് തമ്പാനൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് പി.നായർക്കെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. പിന്നീട് തന്നെ കൈയേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നുചൂണ്ടിക്കാട്ടി വിജയ് പോലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് മോഷണക്കുറ്റം ഉൾപ്പെടെചുമത്തി കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ വിജയ് പി. നായരുടെ ഓഫീസിൽ വെച്ചാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശമങ്ങളും നടത്തിയതിനെ തുടർന്നാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ഉൾപ്പടെയുളളവർ ഇയാളെ കൈയേറ്റം ചെയ്തത്. ഇയാളുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു. തുടർന്ന് ഡോ.വിജയ് പി നായർക്കെതിരെ പ്രതിഷേധം നടത്തുന്നതിനിടയിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഭാഗ്യലക്ഷ്മി തമ്പാനൂർ പോലീസിൽ പരാതി നൽകി. ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവരുടെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇയാൾക്കെതിരെയുളള പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നത്. തങ്ങൾ ചെയ്ത പ്രവൃത്തിയുടെ പേരിൽ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാൽ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കൂടുതൽ വായിക്കാം :വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ ഭാഗ്യലക്ഷ്മിയും സംഘവും മാപ്പ് പറയിപ്പിച്ചു ഞങ്ങൾ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത് - ഭാഗ്യലക്ഷ്മി. Content Highlights:Protest against Vijay P Nair: A case has been registered against Bhagyalakshmi
from mathrubhumi.latestnews.rssfeed https://ift.tt/307SHfy
via IFTTT
0 അഭിപ്രായങ്ങള്‍