ന്യൂഡൽഹി: വാടക തർക്കത്തിനെ തുടർന്ന് ഡൽഹിയിൽ യുവാവ് കൂടെ താമസിച്ചവരെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശുകാരനായ സക്കീർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രഘുബിർ നഗറിലെ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന അജാം, അമീർ ഹസ്സൻ എന്നിവരെയാണ് സക്കീർ കൊലപ്പെടുത്തിയത്. മാസ വാടകയായ 4000 രൂപ ഇവർ പങ്കിട്ടാണ് നൽകിയിരുന്നത്. എന്നാൽ ഉത്തർപ്രദേശിലെ അമോറയിലുള്ള സ്വന്തം വീട്ടിലേക്ക് പോയ സക്കീർ നാല് മാസങ്ങൾക്ക് ശേഷമാണ് തിരികെ ഡൽഹിയിലെ വാടകവീട്ടിലെത്തുന്നത്. വന്ന അന്നുമുതൽ കഴിഞ്ഞ നാലുമാസത്തെ വാടക കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് സക്കീറിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇത് തർക്കത്തിൽ കലാശിക്കുകയും സക്കീറിന് മർദനമേൽക്കുകയും ചെയ്തു. തുടർന്ന് ഇതിന്റെ പക മനസിൽ കൊണ്ടുനടന്ന സക്കീർ ഓഗസ്റ്റ് 30 ന് രാത്രി ഇരുവരും ഉറങ്ങിക്കിടക്കവെ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. Content Highlights:Man Kills Roommates After Disagreement Over Rent Payment In Delhi
from mathrubhumi.latestnews.rssfeed https://ift.tt/2EMirGM
via IFTTT
0 അഭിപ്രായങ്ങള്‍