ഇ വാർത്ത | evartha
കോവിഡിൻ്റെ ഉത്ഭവകേന്ദ്രമായ ചെെന സാധാരണ നിലയിലേക്ക്: സ്കൂളുകൾ തുറക്കുന്നു
ചെെനയിൽ കോവിഡ് വ്യാപനം കുറഞ്ഞു. കോവിഡ് വ്യാപനത്തിന് അറുതിയായതോടെ രാജ്യത്തെ സ്കൂളുകൾ അടുത്തയാഴ്ചയോടെ പൂർണമായും തുറക്കും. 288 കോവിഡ് രോഗികൾ മാത്രമാണ് നിലവിൽ ചൈനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 361 പേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്.
ഒൻപത് പേർക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഈ ഒൻപത് പേരും പുറത്തുനിന്ന് വന്നവരുമാണ്.ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്കൂളുകൾ തിങ്കളാഴ്ചയോടെ പൂർണമായും തുറക്കാനൊരുങ്ങുന്നത്. മാസ്ക് നിർബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്കൂളുകളുടെ പ്രവർത്തനമെന്നാണ് വിവരം.
കോളജുകളിലെ അണ്ടർഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകുമെന്നാണ് റിപ്പോർട്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3gDQWw9
via IFTTT
0 അഭിപ്രായങ്ങള്‍