മന്ത്രി ജി.സുധാകരന്റെ മകനും തങ്ങളുടെ ചാനലില്‍ ഓഹരിയെന്ന് ജനം ടിവി ചീഫ് എഡിറ്റര്‍; വിവാദം

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ മകനടക്കമുള്ള സിപിഎമ്മുകാർക്കും ജനം ടിവിയിൽ ഓഹരിയുണ്ടെന്ന ചാനൽ ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിടുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സിപിഎം ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു. സ്വപ്ന സുരേഷിന് ജനത്തിൽ ഓഹരിയുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ മകന് ജനം ടിവിയിൽ ഓഹരിയുണ്ടെന്ന ജി.കെ.സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. സംഭവത്തിൽ ബിജെപി-സിപിഎം ബന്ധം പുറത്തായെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. സ്വപ്നയ്ക്ക് ഓഹരിയുണ്ടെന്നാണ് സിപിഎമ്മുകാർ പ്രചരിപ്പിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. ഒരു സാമൂഹ്യദ്രോഹിക്കും ജനത്തിൽ ഓഹരിയില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. കാരണം ഓരരോത്തരുടേയും പശ്ചാത്തലം പരിശോധിച്ചാണ് ഓഹരി നൽകിയിട്ടുള്ളത്. ദേശീയ താത്പര്യമുള്ളവരെ മാത്രമാണ് ഇതിൽ പങ്കാളിയാക്കിയതും. 5300 ഷെയർ ഹോൾഡേഴ്സുണ്ട്. ഇതിൽ കൂലിപ്പണിയെടുക്കുന്നവർ മുതൽ ഐടി പ്രഫഷണലുകൾ വരെയുണ്ട്. സിപിഎമ്മുകാരുമുണ്ട്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ മകനും ഷെയർഹോൾഡറാണ് ജനം ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു പറഞ്ഞു. ജനം ഏതെങ്കിലും പാർട്ടിയുടെ ചാനലോ അവരുടെ നിയന്ത്രണത്തിലോ അല്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. ജനം ബിജെപി ചാനലല്ലെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയോടും അദ്ദേഹം യോജിച്ചു. സ്വർണക്കടത്ത് കേസിൽ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യംചെയ്തതിനു പിന്നാലെ ജനം ടി.വി.യെ ബി.ജെ.പി. തള്ളിപ്പറഞ്ഞത് കടന്നകൈയായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

from mathrubhumi.latestnews.rssfeed https://ift.tt/2EN9JId
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍