ദേശീയ കായിക പുരസ്‌കാരത്തുക കൂട്ടി

ന്യൂഡൽഹി: ഖേൽരത്ന അടക്കമുള്ള ദേശീയകായിക പുരസ്കാരങ്ങളുടെ സമ്മാനത്തുക തുക വർധിപ്പിച്ചു. പരമോന്നത കായിക പുരസ്കാരമായ രാജീവ്ഗാന്ധി ഖേൽരത്നയുടെ സമ്മാനം ഏഴരലക്ഷത്തിൽനിന്ന് 25 ലക്ഷമായും അർജുന പുരസ്കാരത്തിന്റേത് അഞ്ചുലക്ഷത്തിൽനിന്ന് 15 ലക്ഷമായും ഉയർത്തി. ആജീവനാന്ത സേവനത്തിനുള്ള ദ്രോണാചാര്യയുടെ തുക അഞ്ചുലക്ഷത്തിൽ നിന്ന് 15 ലക്ഷമായും മറ്റ് ദ്രോണാചാര്യ പുരസ്കാരത്തിന്റെ തുക അഞ്ചുലക്ഷത്തിൽനിന്ന് പത്തു ലക്ഷമായും വർധിപ്പിച്ചു. ധ്യാൻചന്ദ് ജേതാക്കൾക്ക് ഇനി പത്തുലക്ഷം രൂപ ലഭിക്കും. നിലവിൽ അഞ്ചു ലക്ഷമായിരുന്നു. ദേശീയ കായികദിനമായ ഓഗസ്റ്റ് 29 ശനിയാഴ്ച നടന്ന വെർച്വൽ ചടങ്ങിൽ കായിക പുരസ്കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ നിന്ന് പുരസ്കാര വിതരണം ഓൺലൈനായി നടത്തിയപ്പോൾ സായിയുടെ 11 കേന്ദ്രങ്ങളിലായി പുരകാര ജേതാക്കൾ അണിനിരന്നു. മലയാളിയായ മുൻ അന്താരാഷ്ട്ര അത്ലറ്റ് ജിൻസി ഫിലിപ്പ് കായികരംഗത്തെ നേട്ടങ്ങൾക്ക് ഈ വർഷത്തെ ധ്യാൻചന്ദ് പുരസ്കാരം ബെംഗളൂരുവിലെ വിധാൻ സൗധയിൽ നിന്ന് ഏറ്റുവാങ്ങി. Content Highlights: Sports Minister announces massive hike in prize money of National Sports Awards

from mathrubhumi.latestnews.rssfeed https://ift.tt/3lpB3wO
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍