വാമനനെ ചതിയനെന്ന് വിളിച്ച തോമസ് ഐസക്ക് മാപ്പ് പറയണം; കെ.സുരേന്ദ്രന്‍

കോഴിക്കോട്: ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച ധനമന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വാമനമൂർത്തിയെ ചതിയനാണെന്ന് പറയാൻ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണ്. മറ്റ് മതസ്ഥരോട് ഐസക്കിന് ഈ നിലപാട് എടുക്കാൻ കഴിയുമോയെന്നും കെ.സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പ് പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയായിരുന്നു ഓണാശംസകൾ നേർന്ന് കൊണ്ടുള്ള ട്വീറ്റാണ് വിവാദത്തിലായത്. ഇത് ബി.ജെ.പി പ്രവർത്തകരടക്കം ഏറ്റെടുത്ത് വലിയ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/34Qy4aX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍