ബാറുകള്‍ തുറക്കും, ഡാൻസ് ബാറുകൾക്ക് അനുമതിയില്ല

ഇ വാർത്ത | evartha
ബാറുകള്‍ തുറക്കും, ഡാൻസ് ബാറുകൾക്ക് അനുമതിയില്ല

കേന്ദ്രസർക്കാരിന്റെ അൺലോക്ക് മാർഗനിർദേശം അനുസരിച്ചു പശ്ചിമബംഗാളിൽ ബാറുകൾ തുറക്കുന്നു. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും ബാറുകളുടെ പ്രവ‍ർത്തനമെന്ന് സർക്കാ‍ർ വ്യക്തമാക്കി. മദ്യവിൽപ്പനയ്ക്ക് ലൈസൻസുള്ള റസ്റ്റോറന്റുകളിലും മദ്യം വിൽക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ റസ്റ്റോറന്റുകളിൽ ഉൾകൊള്ളാവുന്നതിന്റെ പകുതി പേർ മാത്രമേ പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം.

അതേസമയം, കാന്റീനുകളിലും ക്ലബുകളിലും മദ്യം നൽകുന്നതിന് മുന്‍പ് സ‍ർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും എക്സൈസ് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ ഡാൻസ് ബാറുകൾക്ക് അനുമതിയില്ല. പശ്‌ചിമബംഗാളില്‍ 25657 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. രാജ്യത്ത് 3,687,939 പേര്‍ക്കാണ് നാളിതുവരെ കൊവിഡ് ബാധിച്ചത്. 65,435 പേര്‍ മരണപ്പെട്ടു. 2,837,377 ആളുകള്‍ രോഗമുക്തി നേടി.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3gPfh1Y
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍