ഇ വാർത്ത | evartha
കടുവയെ കിടുവ പിടിച്ചു: അമേരിക്കൻ ഭീകരസംഘടനയുടെ തലവനെ ഇറാൻ പിടികൂടി
അമേരിക്ക ആസ്ഥാനമായുള്ള ഭീകര സംഘടനയുടെ തലവനെ പോലീസ് അറസ്റ്റ് ചെയ്തു. 2008ൽ ഷിറാസ് നഗരത്തിൽ അടക്കം ഭീകരാക്രമണം നടത്തിയതിന് നേതൃത്വം നൽകിയ ജംഷീർ ഷർമാദ് എന്നയാളെയാണ് ടെഹ്റാൻ പിടികൂടിയത്.
2008 ഏപ്രിൽ 12ന് ഷിറാസ് നഗരത്തിലെ പള്ളിയിൽ നടന്ന സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 215 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ രാജഭരണം കൊണ്ടുവരാൻ പിന്തുണ നൽകുന്ന സംഘടനയാണെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
അമേരിക്ക കേന്ദ്രീകരിച്ച ഭീകര വാദഗ്രൂപ്പായ തുന്ദറിൻ്റെ തലവനാണ് ജംഷീർ. അതേസമയം എവിടെ നിന്നാണ് ഇയാളം പിടികൂടിയതെന്നോ എങ്ങനെയാണ് പിടികൂടിയതെന്നോ ഉള്ള വിവരം പുറത്ത് വിട്ടിട്ടില്ല.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DlFoj7
via IFTTT
0 അഭിപ്രായങ്ങള്