ഇ വാർത്ത | evartha
ഭരണഘടന മാനിക്കാത്തവരാണ് ബിജെപിക്കാർ എന്നു പറയുന്നവരാണ് കോൺഗ്രസ്; പക്ഷേ തങ്ങളെ ആക്രമിച്ചപ്പോൾ ആരും ഇടപ്പെട്ടില്ല: കപിൽ സിബൽ
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പടയൊരുക്കം. മുതിർന്ന നേതാവ് കപിൽ സിബൽ നേതൃത്വത്തിനെതിരെ രംഗത്തെത്തി. സോണിയ ഗാന്ധിക്ക് അയച്ച കത്തിലൂടെ തങ്ങളുന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പരിഗണിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.
കത്തിന്റെ പേരില്‍ അതില്‍ ഒപ്പിട്ടവര്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ഒരു നേതാവും മുന്നോട്ടു വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബിജെപി ഭരണഘടന മാനിക്കുന്നില്ലെന്നും ജനാധിപത്യ അടിത്തറ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് എല്ലായ്പ്പോഴും ആരോപിക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോഴാണ് ഇതും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ എന്താണ് വേണ്ടത്. ഞങ്ങളുടെ ഭരണഘടന പാലിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആര്‍ക്കാണ് ഇതിനെ എതിര്ക്കാനാവുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.
ഈ രാജ്യത്തെ രാഷ്ട്രീയം താന്‍ ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെ അടിസ്ഥാനമാക്കി പറയുന്നില്ല. രാഷ്ട്രീയം പ്രാഥമികമായി വിശ്വസ്തതയില്‍ അധിഷ്ഠിതമാണ്. വിശ്വസ്തതയോടൊപ്പം യോഗ്യതയും പ്രതിബദ്ധതയും ഉള്‍ക്കൊള്ളാനുള്ള മനസും അതായത് കേള്‍ക്കാനും ചര്ച്ചയ ചെയ്യാനും ഉള്ളതായിരിക്കണം രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കേണ്ടതായിരുന്നു. തങ്ങള്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ തീര്‍ച്ചയായും തങ്ങളെ ചോദ്യം ചെയ്യാമെന്നും ചോദ്യം ചെയ്യുകതന്നെ വേണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34P9Aif
via IFTTT
0 അഭിപ്രായങ്ങള്‍