തിരുവോണതലേന്ന് വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊന്നു; പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ഡിവൈഎഫ്ഐ ആരോപണം; 3 പേര്‍ പോലീസ് കസ്റ്റഡിയില്‍

ഇ വാർത്ത | evartha
തിരുവോണതലേന്ന് വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊന്നു; പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ഡിവൈഎഫ്ഐ ആരോപണം; 3 പേര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവോണതലേന്ന് കേരളത്തെ നടുക്കി ഇരട്ടക്കൊലപാതകം,

വെഞ്ഞാറമൂട്ടിൽ രാത്രി 12 മണിയോടെ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ തടഞ്ഞു നിർത്തി വെട്ടികൊല്ലുകയായിരുന്നു. വെമ്പായം തേവലക്കാട് ഒഴിവുപാറയിലെ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ ഓടി രക്ഷപ്പെട്ടു.

വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 മണിയോടെയാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു. മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. തുടർച്ചയായി സിപിഎം– കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻമൂട്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ സിപിഎം നേതൃത്വം ആരോപിച്ചു. സംഭവത്തെത്തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നു.

കൊലക്കുപിന്നിൽ രാഷ്ട്രീയവൈരാഗ്യമാണെന്നും കൊലചെയ്തവർ എന്ന് സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണെന്നും റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരിന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു.ദക്ഷിണ മേഖലാ ഡിഐജി: സഞ്ജയ് കുമാര്‍ ഗുരുദിന്‍ സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത് യൂത്ത് കോൺഗ്രസ് നടത്തിയ ഉന്നതതലത്തിലുള്ള ഗൂഡാലോചനയുടെ ഭാഗമായി വളരെ ആസൂത്രിതമായ കൊലപാതകമാണെന്ന് ഡിവൈഎഫ്ഐ. ആറുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത് എന്നും സജീവ് എന്ന കോൺഗ്രസുകാരന്റെ നേത്യത്വത്തിലാണ് കൊല നടത്തിയതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടെയുണ്ടായിരുന്ന മറ്റു രണ്ടു പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മാസം മുൻപ് ഇതേ സംഘം ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻശ്രമിച്ചിരുന്നുന്നുവെന്നും എ എ റഹീം പറഞ്ഞു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3bhW0oP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍