ഇ വാർത്ത | evartha
സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടയിൽ ഇന്ന് മന്ത്രിസഭായോഗം: സംസ്ഥാനം അടച്ചിടാൻ സാധ്യത
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് മന്ത്രിസഭായോഗം. വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ആലോചിക്കാനായാണ് പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരുന്നത്. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭായോഗം ചേരുന്നത്.
മന്ത്രിമാർ സ്വന്തം വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായിട്ടാവും യോഗത്തിൽ പങ്കെടുക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓൺലൈൻ വഴി മന്ത്രിസഭായോഗം ചേരുന്നത്.
കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമോ എന്നതിൽ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കും. അതേസമയം സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്നാണ് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ഉണ്ടായത്. ഇക്കാര്യം വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാൽ സ്ഥിതിഗതികൾ രൂക്ഷമായാൽ വീണ്ടും അടച്ചിടാൻ മടിക്കില്ലെന്നും സൂചിപ്പിച്ചിരുന്നു. സ്ഥിതിഗതികൾ അതീവ രൂക്ഷമായി വരികയുമാണ്.
നേരത്തെ കോവിഡ് മൂലം നിയമസഭാ സമ്മേളനം മാറ്റിയിരുന്നു. നിയമസഭാ സമ്മേളനം മാറ്റിയ സാഹചര്യത്തിൽ ധവബിൽ പാസ്സാക്കുന്നതിന് ഓർഡിനൻസ് പുറത്തിറക്കുന്നത് അടക്കം മന്ത്രിസഭായോഗം ഇന്ന് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CPC8wx
via IFTTT
0 അഭിപ്രായങ്ങള്‍