കൊച്ചി: മലയാള സിനിമാമേഖലയിൽ കള്ളപ്പണ ഇടപാടുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ സിയാദ് കോക്കർ. നിയമാനുസൃതമായും സത്യസന്ധമായും ചലച്ചിത്രനിർമാണം നടത്തുന്നവരെക്കൂടി പുകമറയ്ക്കുള്ളിൽ നിർത്തുന്നതാണ് ഇത്തരം ആരോപണങ്ങൾ. അതിനാൽ ഇത്തരക്കാരെ മാറ്റിനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിഗ്ബജറ്റ് ചിത്രങ്ങളുടെ ധനസമാഹരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണംവേണം. ചില നിർമാതാക്കൾ ഇത്തരക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്ട്. താരങ്ങളുടെയും നിർമാതാക്കളുടെയും ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരുടെ എൻ.ആർ.ഐ. അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷിക്കണം. ബാലഭാസ്കറിന്റെ മരണത്തിൽ സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Content Highlight: Investigate the black money transaction in the film industry- Siyad Koker
from mathrubhumi.latestnews.rssfeed https://ift.tt/2CR5ydw
via IFTTT
0 അഭിപ്രായങ്ങള്‍