ഇ വാർത്ത | evartha
കോവിഡ് പ്രോട്ടോകോൾ ലംഘനം: എംഎൽഎ ഡികെ മുരളിക്കെതിരെ കേസെടുത്തു
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന പരാതിയിൽ വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കെതിരെ പൊലീസ് കേസ് എടുത്തു. കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്.
ജൂലൈ 19ന് കല്ലറ മുതുവിള ഡിവൈഎഫ്ഐ നടത്തിയ പൊതുപരിപാടിയുടെ പേരിലാണ് കേസ്. പരിപാടി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകന് ബിജു കോടതിയിൽ ഹർജി നൽകിയിരുന്നു.
എംഎൽഎ ഉൾപ്പെടെ 19 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയുമാണ് കേസെടുത്തതത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ എംഎൽഎ നിരീക്ഷണത്തിലായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3jYAN7t
via IFTTT
0 അഭിപ്രായങ്ങള്‍