ഇ വാർത്ത | evartha
ലോകത്തെ തോൽപ്പിച്ചുവെന്ന് അവകാശപ്പെട്ട ഒരു രാജ്യം കോവിഡിനു മുന്നിൽ മുട്ടുകുത്തുമ്പോൾ: അമേരിക്കയിൽ കോവിഡ് മരണങ്ങൾ ഒന്നരലക്ഷം കടന്നു
ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ് വെെറസ് ഏറ്റവും കൂടുതൽ നാശം വിതച്ചത് ഏതു രാജ്യത്താണ്. സംശയലേശമന്യേ പറയാം, അത് അേമരിക്കയിലാണ്. അമേരിക്കയിൽ കോവിഡ് മരണങ്ങൾ ഒന്നരലക്ഷവും കടന്ന് മുന്നോട്ടു പോകുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,50,444 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.
കോവിഡ് ബാധിച്ചവരുടെ എണ്ണവും ഭയപ്പെടുത്തുകയാണ് അമേരിക്കയെ. 44,33,389 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 21,36,591 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായതെന്നും കണക്കുകൾ പറയുന്നു.
അമേരിക്കൻ ഐക്യനാടുകളി’ലെ ഒരു സ്റ്റേറ്റിനെയും കോവിഡള വറുതേ വിട്ടിട്ടില്ല. ഓരോസ്റ്റേറ്റിലും സർവ്വനാശം വിതച്ചുകൊണ്ടാണ് രോഗം പടർന്നു പിടിക്കുന്നത്. രാജ്യം മുഴുവൻ കോവിഡ് ബാധ നിലനിൽക്കുന്നുണ്ടെങ്കിലും കലിഫോർണിയ, ന്യൂയോർക്ക് ഫ്ളോറിഡ, ടെക്സസ്, ന്യൂജഴ്സി എന്നിവിടങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.
കലിഫോർണിയയിൽ 4,66,822 രോഗികളാണ് നിലവിലുള്ളത്. ന്യൂയോർക്കിൽ 4,40,462 പേരും ഫ്ളോറിഡയിൽ 4,32,747 പേരും ടെക്സസിൽ 4,04,179 പേരും രോഗികളായുണ്ട്. ന്യൂജഴ്സി-1,85,756, ഇല്ലിനോയിസ്- 1,73,897 ജോർജിയ-1,70,843, അരിസോണ-1,63,827, മസാച്യുസെറ്റ്സ്-1,15,926 എന്നിങ്ങനെയാണ് അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളിലെ കണക്കുകൾ.
കലിഫോർണിയയിൽ 8,545 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മറ്റു സംസ്ഥനങ്ങളിലെ കണക്കുകൾ ഇപ്രകാരമാണ്. ന്യൂയോർക്ക്്-32,708, ഫ്ളോറിഡ-5,933, ടെക്സസ്-5,252, ന്യൂജഴ്സി-15,889, ഇല്ലിനോയിസ്- 7,608, ജാർജിയ-3,509, അരിസോണ-3,304, മസാച്യുസെറ്റ്സ്-8,536.
ഇതിനിടെ കോവിഡ് വൈറസ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കുറക്കണമെന്നുള്ള ആവശ്യവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. കോവിഡ് കേസുകളും മരണ നിരക്കും ഉയരുന്നതിനാൽ ഏതാനും ഗവർണർമാരും പ്രാദേശിക നേതാക്കളും നിയന്ത്രണങ്ങൾ ശക്തമാക്കാനും സ്റ്റേ അറ്റ് ഹോം ഉത്തരവുകൾ വീണ്ടും നടപ്പാക്കാനാണ് ആലോചിക്കുന്നുവെന്നാണ് ട്രംപ് പറയുന്നത്.
അതേസമയം ശരിക്കും തുറക്കാനാവുന്ന പല സംസ്ഥാനങ്ങളും തുറക്കുന്നില്ലെന്നുള്ള വിചിത്ര പ്രസ്താവനയും ട്രംപ് നടത്തിക്കഴിഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തപ്പെടുന്ന സംവാദത്തിന്റെ വേദി മാറ്റിയതിനു പിന്നാലെയാണ് ട്രംപ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന നിലപാടുായി രംഗത്തെത്തിയത്. ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും തമ്മിലുള്ള ആദ്യ സംവാദത്തിന്റെ വേദിയാണ് കോവിഡ് വ്യാപനത്തിൻ്റെ മാറ്റിയത്.
ഇന്ത്യാനയിലെ നേോാട്ടർ ഡാം സർവകലാശാലയിൽ വച്ചായിരുന്നു സംവാദം നടക്കേണ്ടിയിരുന്നത്. എന്നാൽ, ഈ പ്രദോശത്തെ കോവിഡ് വ്യാപനത്തോത് ക്രമാതീതമായി ഉയരുകയാണ് ഇത് കണക്കിലെടുത്താണ് വേദി മാറ്റിയത്. ഒഹിയോയിലെ ക്ലെവ്ലാൻഡിൽ സെപ്റ്റംബർ 29നായിരിക്കും സംവാദ പരിപാടി ഇനി നടക്കുകയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3hFeLEG
via IFTTT
0 അഭിപ്രായങ്ങള്‍