ചൈനീസ് ആപ്പുകളുടെ നിരോധനം: ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്ന് ചൈന

ന്യൂഡൽഹി: 47 ചൈനീസ് ആപ്പുകൾ കൂടി രാജ്യത്ത് നിരോധനമേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് ചൈന. ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണമെന്നും ചൈന മുന്നറിയിപ്പ് നൽകി. ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ മനഃപൂർവ്വമുള്ള കൈകടത്തലാണെന്നും ചൈനീസ് ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും ചൈന പറഞ്ഞു. ഞങ്ങൾ പ്രസക്തമായ റിപ്പോർട്ടുകൾ ശ്രദ്ധിച്ചിട്ടുണ്ട്. ജൂൺ 29-ന് ചൈനീസ് പശ്ചാത്തലമുളള വിചാറ്റ് ഉൾപ്പടെയുളള59 മൊബൈൽ ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചു. അത് ചൈനീസ് കമ്പനികളുടെ നിയമപ്രകാരമുളള അവകാശങ്ങളെയും താല്പര്യങ്ങളെയും സാരമായി ബാധിച്ചു. ചൈന ഇന്ത്യക്ക് ഔപചാരികമായ ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യ സ്വീകരിച്ച തെറ്റായ നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് എംബസി വക്താവ് കൗൺസെലർ ജി റോങ് പ്രസ്താവനയിൽ അറിയിച്ചു. വിദേശരാജ്യങ്ങളുമായി സഹകരിക്കുമ്പോൾ അന്താരാഷ്ട്ര നിയമങ്ങളും പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻചൈനീസ് സംരഭങ്ങളോട് സർക്കാർ ആവശ്യപ്പെടാറുണ്ടെന്നുള്ള കാര്യവും അവർ ആവർത്തിച്ചു. വിപണി സിദ്ധാന്തങ്ങൾക്കനുസൃതമായി ചൈനീസ് ബിസിനസ്സുകൾ ഉൾപ്പടെ ഇന്ത്യയിലെ അന്താരാഷ്ട്ര നിക്ഷേപകരുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുളള പ്രായോഗിക സഹകരണം ഇരുകൂട്ടർക്കും ഗുണപ്രദമാണ്. എന്നാൽ ഇത്തരം സഹകരണത്തിൽ മനഃപൂർവമായ ഇടപെടലുകൾ നടത്തുന്നത് ഇന്ത്യൻ പക്ഷത്തിന്റെ താല്പര്യങ്ങൾ നിറവേറ്റുകയില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടിക് ടോക് ഉൾപ്പടെ 59 ആപ്പുകൾ ജൂണിൽ രാജ്യത്ത് നിരോധിച്ചിരുന്നു. ആദ്യഘട്ടത്തിൽ നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ടിക് ടോക് ലൈറ്റ്, ഹെലോ ലൈറ്റ് തുടങ്ങിയ 47 ചൈനീസ് ആപ്പുകൾക്കാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാലംഘനം, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട് ജനപ്രിയ ഗെയ്മിങ് ആപ്പായ പബ്ജിയുൾപ്പടെ 250 ആപ്പുകൾ നിരീക്ഷണത്തിലാണ്. നിരോധിച്ച ആപ്പുകളുടെ പട്ടിക കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ഇനിയും പുറത്തുവിട്ടിട്ടില്ല. Content Highlights: Chinese App Ban: India should correct its wrongdoing says China

from mathrubhumi.latestnews.rssfeed https://ift.tt/3333UAr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍