ന്യൂഡൽഹി: ‘ദേശവിരുദ്ധ’ റിപ്പോർട്ടിങ്ങിന്റെ പേരിൽ, പി.ടി.ഐ. (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) വാർത്താ ഏജൻസിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പൊതുമേഖലാ സ്ഥാപനമായ പ്രസാർഭാരതിയുടെ ഭീഷണി. ഏജൻസിയുടെ എഡിറ്റോറിയൽ നിലപാടുകൾ കാരണം ബന്ധം തുടരുക ദുഷ്കരമാണെന്നാണു പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൺ വെയ്ഡോങ്ങുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് പി.ടി.ഐ.ക്ക് പ്രസാർഭാരതി ശക്തമായ ഭാഷയിൽ കത്തെഴുതിയത്. ലഡാക്കിൽ 20 ഇന്ത്യൻ സൈനികർക്കു ജീവൻ നഷ്ടമായ ഏറ്റുമുട്ടലിന് ഉത്തരവാദി ഇന്ത്യയാണെന്ന് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിൽ സൺ കുറ്റപ്പെടുത്തിയിരുന്നു. അഭിമുഖം മാത്രമല്ല, പി.ടി.ഐ.യുടെ മുഴുവൻ രീതികളിലുമുള്ള അതൃപ്തിയാണ് പ്രസാർഭാരതിയുടെ നിലപാടിനുകാരണമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന സൂചന. നാനൂറ്റി അമ്പതോളം ഇന്ത്യൻ പത്രങ്ങളുടെ കൂട്ടായ്മയാണ് സ്വതന്ത്ര വാർത്താ ഏജൻസിയായ പി.ടി.ഐ.യുടെ നടത്തിപ്പുകാർ.
from mathrubhumi.latestnews.rssfeed https://ift.tt/2VpcSDo
via IFTTT
0 അഭിപ്രായങ്ങള്‍