മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ട് യുവാവ് കിണറ്റിൽ ചാടി; ലഹരി വിട്ടപ്പോൾ തിരിച്ചു കയറി വന്ന ഭർത്താവ് കണ്ടത് തൂങ്ങി മരിച്ച ഭാര്യയെ

ഇ വാർത്ത | evartha
മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ട് യുവാവ് കിണറ്റിൽ ചാടി; ലഹരി വിട്ടപ്പോൾ തിരിച്ചു കയറി വന്ന ഭർത്താവ് കണ്ടത് തൂങ്ങി മരിച്ച ഭാര്യയെ

ഭാര്യയുമായി വഴക്കിട്ട് കിണറ്റില്‍ ചാടിയ യുവാവ് തനിയെ കിണറ്റില്‍ നിന്നു കയറി വന്നപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണ് സംഭവം.  അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. 

അതേസമയം പൊലീസ് നോക്കി നില്‍ക്കെ രഞ്ജിത്ത് സ്ഥലത്തു നിന്ന് ബൈക്കില്‍ കടന്നു കളഞ്ഞതായും ആരോപണമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം.

മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നു കിണറ്റില്‍ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടില്‍ എത്തിയപ്പോള്‍ അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു.  വൈഷ്ണവ്, വൈശാഖ് എന്നിവർ മക്കളാണ്. പൊലീസിൻ്റെ സാന്നിദ്ധ്യത്തിലായിരുന്ന രഞ്ജിത് കാര്യങ്ങൾ ചോദിച്ചറിയുന്നതിൻ്റെ കൂട്ടത്തിൽ രക്ഷപ്പെടുകയായിരുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/31yEASe
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍