ഇ വാർത്ത | evartha
കോവിഡ് മരണസംഖ്യയിൽ സ്പെയിനിനെ മറികടന്ന് ബ്രസീൽ
ബ്രസീലിൽ കോവിഡ് 19 മരണസംഖ്യ കുതിച്ചുയരുന്നു. ലോകത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് മരണനിരക്കിൽ ബ്രസീൽ സ്പെയിനെ മറികടന്നു. നിലവിൽ 27,878 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്.
24 മണിക്കൂറിനിടെ ബ്രസീലിൽ 1,124 പേരാണ് മരിച്ചത്.കോവിഡ് മരണസംഖ്യയില്‍ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. ബ്രസീലില്‍ കോവിഡ് 19 കൈവിട്ടു പോകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തു രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. പുതുതായി 26,928 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 465,166 ആയി ഉയർന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3ccMMsZ
via IFTTT
0 അഭിപ്രായങ്ങള്‍