ഇ വാർത്ത | evartha
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരണം എട്ടായി
സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്.
അബുദാബിയിൽ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തിൽ കഴിയവേ നടത്തിയ പരിശോധനയിൽ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു.
കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3gyeCmN
via IFTTT
0 അഭിപ്രായങ്ങള്‍