ഇ വാർത്ത | evartha
ലോകത്തിന് ആശ്വസിക്കാം, കോവിഡ് വാക്സിൻ പരീക്ഷണം വിജയം: ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും
ഈ വര്‍ഷം അവസാനത്തോടെ വലിയതോതില്‍ കോവിഡ് വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബീജിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ രണ്ടാം ഘട്ട വാക്‌സിന്‍ പരീക്ഷണവും വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുനന്ത്.
ഈ വര്‍ഷത്തിന്റെ അവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇരുസ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിവര്‍ഷം 12 കോടി വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
വാക്‌സിന്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നതിനുളള സംവിധാനങ്ങള്‍ പൂര്‍ണമായി അണുവിമുക്തമാക്കുന്നതാണ് ആദ്യ പടി. ഇത് ശനിയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുവരെ അഞ്ചു വാക്‌സിനുകളാണ് ചൈന വികസിപ്പിച്ചെടുത്തത്. ഇതെല്ലാം മനുഷ്യനില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്. വാക്‌സിന്‍ പൂര്‍ണതോതില്‍ വിജയകരമായാല്‍, ഇത് ലോകത്തിന് കൈമാറുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.
ലോകമൊട്ടാകെ മൂന്നര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഈ മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇരുകമ്പനികളും തയ്യാറായത്. സമാനമായ രീതിയില്‍ വിവിധ രാജ്യങ്ങളിലും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുകയാണ്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2XgotWE
via IFTTT
0 അഭിപ്രായങ്ങള്‍