ഇ വാർത്ത | evartha
കോവിഡ്: അമേരിക്കയിൽ മാത്രം മരണം 65000 കടന്നു
കോവിഡ് മഹാമാരിയുടെ മുന്നിൽ ഞെട്ടി വിറച്ച് അമേരിക്ക. രാജ്യത്ത് കോവിഡ് മരണം 65,000 കടന്നു. വെള്ളിയാഴ്ച 1,654 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 65,510 ആയി ഉയർന്നു.
29,653 പേർക്കാണ് ഇന്ന് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 11,24,676 ആയി. 1,58,993 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 900,173 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 16,474 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 24,069 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,13,855 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (7,538), മിഷിഗൻ (3,866), മാസച്യുസെറ്റ്സ് (3,716), ഇല്ലിനോയി (2,457), കണക്ടിക്കട്ട് (2,339), പെൻസിൽവാനിയ (2,651), കലിഫോർണിയ (2,053) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Yr4WUC
via IFTTT
0 അഭിപ്രായങ്ങള്‍