സൗദിയില്‍ പ്രവാസികള്‍ക്ക് സൗജന്യമായി മൂന്ന് മാസത്തേക്ക് ഇഖാമ നീട്ടി നല്‍കി

റിയാദ്: സൗദിയിലെ പ്രവാസികൾക്ക് സൗജന്യമായി മൂന്ന് മാസത്തേക്ക് ഇഖാമ നീട്ടി നൽകി. ഓട്ടോമാറ്റിക് ആയി തന്നെ ഇത് നീട്ടിലഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് പാസ്പോർട്ട് അറിയിച്ചു. മാർച്ച് പതിനെട്ടിനും ജൂൺ 30 നും ഇടയിൽ കാലാവധി അവസാനിക്കുന്നവർക്കാണ് ഇഖാമ സൗജന്യമായി നീട്ടി നൽകുക. സൗദിയിലുള്ളവർക്കും രാജ്യത്തിന് പുറത്തുപോയവർക്കും ഈ ആനുകൂല്യം ലഭിക്കും. കൊറോണവൈറസ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനുള്ള സൗദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. Content Highlights:Free three-month extension of resident ID cards for expats in Saudi Arabia

from mathrubhumi.latestnews.rssfeed https://ift.tt/3e37lKy
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍