കൊല്ലത്തുനിന്ന്‌ കാണാതായ യുവതിയെ പാലക്കാട്ടുെവച്ച് കൊലപ്പെടുത്തിയതായിവിവരം

കൊട്ടിയം (കൊല്ലം) : കൊല്ലത്തുനിന്ന് കാണാതായ തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ പാലക്കാട്ടുെവച്ച് കൊലപ്പെടുത്തി. കൊല്ലത്ത് ബ്യൂട്ടീഷ്യൻ ട്രെയിനർ ആയ യുവതി കഴിഞ്ഞ മാർച്ച് 17-ന് ആലപ്പുഴയിൽ ഭർത്തൃമാതാവിന് സുഖമിെല്ലന്ന് പറഞ്ഞ് ലീവെടുത്ത് സ്ഥാപനത്തിൽനിന്ന് പോയി. രണ്ടുദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകി. മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചു. പാലക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിലായതായാണ് സൂചന. കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു. Content Highlight: Missing woman from Kollam killed in Palakkad

from mathrubhumi.latestnews.rssfeed https://ift.tt/2VMHakg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍