ബദാം തീർന്നു: “വീട്ടിൽ ബദാമും അണ്ടിപ്പരിപ്പും തീർന്നു. എത്രയുംവേഗം എത്തിച്ചുതരണം” -ആലപ്പുഴ കളക്ടറേറ്റിലെ കൊറോണ കൺട്രോൾ റൂമിലേക്ക് കുട്ടനാട്ടിൽനിന്നെത്തിയ ഫോൺകോൾ. ബദാമും അണ്ടിപ്പരിപ്പുമൊന്നും എത്തിക്കാൻ കഴിയില്ലെന്നും മറ്റു ഭക്ഷ്യധാന്യങ്ങൾ തീർന്നാൽ എത്തിക്കാമെന്നുമായിരുന്നു മറുപടി. ഇതോടെ വിളിച്ചയാൾ ഫോൺ കട്ടാക്കി. തരുമോ ഇത്തിരി മദ്യംകുറച്ചുമദ്യം എത്തിച്ചുതരാൻ കഴിയുമോയെന്ന് ചോദിച്ചും കൺട്രോൾ റൂമിൽ വിളിയെത്തി. കായംകുളം കരീലക്കുളങ്ങര ഭാഗത്തുനിന്നായിരുന്നു വിളി. വിളിച്ചയാളുടെ നമ്പർ സഹിതം പോലീസിന് കൈമാറി. അടുത്തവീട്ടിലെ ഗൾഫുകാരൻ ഗൾഫിൽനിന്നെത്തിയവർക്കെതിരേയാണ് നാട്ടുകാർ ഏറെയും കൺട്രോൾ റൂമിൽ പരാതിപ്പെടുക. നിരീക്ഷണകാലഘട്ടം കഴിഞ്ഞെന്നറിയാതെ ഇവർ പുറത്തിറങ്ങി നടക്കുകയാണെന്ന വിവരം അധികാരികളോട് അറിയിക്കാൻ പലപ്പോഴും നാട്ടുകാർ ഉപയോഗിക്കാറുണ്ട്.എനിക്ക് കൊറോണയാണോ?കഴിഞ്ഞദിവസം തേവരയിൽനിന്ന് വിളിച്ച ഇരുപത്തിയഞ്ചുകാരൻ പറഞ്ഞത് ചുമയുടെ കണക്കാണ്. അരമണിക്കൂറിനിടയിൽ നാലുപ്രാവശ്യം ചുമച്ചു ഇത് കൊറോണയാണോ എന്നാണ് യുവാവിന് അറിയേണ്ടത്. വിദേശത്തുനിന്നെത്തിയവരുമായോ രോഗബാധിതരുമായോ സമ്പർക്കമില്ലാത്ത യുവാവാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്. പനിയും ചുമയും ഉണ്ടെന്നും അത് കൊറോണയാണോയെന്നും സംശയിച്ചുള്ള വിളികളും വരാറുണ്ട്. ഈ നമ്പർ നിലവിലുണ്ടോപത്രമാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നറിയാനും ആളുകൾ വിളിക്കും. വിളിച്ചാൽ മറുപടിയെന്താകുമെന്നും എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും അറിയാനുള്ള ചോദ്യങ്ങളാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2UEtQ0M
via IFTTT
0 അഭിപ്രായങ്ങള്‍