ഇ വാർത്ത | evartha
നാട്ടിലേക്കു വരാൻ തിക്കിത്തിരക്കി മലയാളികൾ: രജിസ്ട്രേഷൻ 1,47,000 കഴിഞ്ഞു
നാട്ടിലേക്കു മടങ്ങിവരാൻ ആഗ്രഹിച്ച് നോർക്ക സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,47,000ആയി ഉയർന്നു. ഞായറാഴ്ച അർധരാത്രിയാണ് രജിസ്ട്രേഷൻ ആരംംഭിച്ചത്. ക്വാറന്ൈറൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്.
കേരളത്തിലെ വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻ്റെെൻ കേന്ദ്രത്തിലോ ആക്കുന്നതിനുമുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.അതേസമയം രജിസ്ട്രേഷൻ വിമാന ടിക്കറ്റ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല.
രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3cNGbpt
via IFTTT
0 അഭിപ്രായങ്ങള്‍