ബെംഗളൂരു: കേരള പൊലീസിലെ ഉന്നതരുമായുളള ക്വട്ടേഷൻ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. ക്വട്ടേഷനിൽ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതർ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇതിൽ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്നാണ് സൂചന. പത്ത് വർഷം മുൻപാണ് സംഭവം നടന്നത്. കള്ളപ്പണവിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പിൽ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷൻ. ഇതിൽ ഇടനിലക്കാരായി നിന്നാണ്പൊലീസ് ഉദ്യോഗസ്ഥർരണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്ന് രവി പൂജാരി ബെംഗളൂരു പോലീസിനോടും ക്രൈം ബ്രാഞ്ചിനോടും വെളിപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചോദ്യം ചെയ്യുന്ന എല്ലാ ഏജൻസികളോടും രവി പൂജാര വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കുമെന്നാണ് വിവരം. Content Highlights:Ravi Pujari reveals illegal financial relations with Two High rank Police officers in Kerala
from mathrubhumi.latestnews.rssfeed https://ift.tt/39leBia
via IFTTT
0 അഭിപ്രായങ്ങള്‍