‘ആരും പുറത്തിറങ്ങരുതേ...’ കണ്ണീരണിഞ്ഞ്, കൈകൂപ്പി അഭ്യർഥിച്ച് നടൻ വടിവേലു

ചെന്നൈ: രാജ്യം കൊറോണ ജാഗ്രതയിൽ ലോക്‌ഡൗണിൽ കഴിയുമ്പോൾ പലരും അനാവശ്യമായി പുറത്തിറങ്ങുന്നതിനോട് വികാരപരമായി പ്രതികരിച്ച് തമിഴ് ഹാസ്യനടൻ വടിവേലു. ആരും പുറത്തിറങ്ങരുതെന്നഭ്യർഥിച്ച് അദ്ദേഹം വീഡിയോ പുറത്തുവിട്ടു. “ദയവുചെയ്ത് ആരും പുറത്തിറങ്ങരുതെ”ന്ന് കൈകൂപ്പി, കണ്ണീരണിഞ്ഞുകൊണ്ടാണ് അദ്ദേഹം അഭ്യർഥിക്കുന്നത്. “വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് കുറച്ചുനാൾ വീട്ടിലിരിക്കൂ. സ്വന്തം ജീവൻപോലും പണയപ്പെടുത്തി മെഡിക്കൽ രംഗത്തുള്ളവരും പോലീസുകാരുമൊക്കെ നമുക്കായി പ്രവർത്തിക്കുകയാണ്. മറ്റാർക്കുംവേണ്ടിയല്ല, നമ്മുടെ മക്കൾക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേൾക്കൂ.. ആരും പുറത്തിറങ്ങരുതേ” എന്ന് കൈകൂപ്പി, വിതുമ്പിക്കൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. വികാരഭരിതമായ അദ്ദേഹത്തിന്റെ ഈ അഭ്യർഥന നിരവധിപേർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യയിലാകെ വടിവേലുവിന് നിരവധി ആരാധകരുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/39v6YoE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍