സെവന്‍സിന് 'ലോക്ക്ഡൗണ്‍'; വീണ്ടും നഷ്ടക്കണക്കുകളുടെ ഭാരം

മലപ്പുറം: മുൻവർഷങ്ങിലെ നഷ്ടക്കണക്കുകളുടെ ഭാരം പേറിയാണ് പുതിയ സീസണിന് സെവൻസ് വാതിൽ തുറന്നത്. കമ്മിറ്റികളുടെ മുഖത്ത് ചിരിപടർത്തി ഇത്തവണലാഭം എത്തിത്തുടങ്ങി. വാണിയമ്പലത്തു നടന്ന ടൂർണമെന്റിൽ ലാഭം 21 ലക്ഷം. എന്നാൽ ഈ ചിരി ദിവസങ്ങൾക്കുള്ളിൽ മാഞ്ഞു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ടൂർണമെന്റുകളെല്ലാം നിർത്താൻ സർക്കാർ തീരുമാനം വന്നതോടെ സെവൻസിന് പൂർണ അടച്ചിടലായി. 15 ടൂർണമെന്റുകൾ ഇതിനിടയിൽ തീർന്നു. അഞ്ചു ടൂർണമെന്റുകളാണ് പ്രതിസന്ധിയിലായത്. പെരുമ്പാവൂർ, ഒറ്റപ്പാലം, പാണ്ടിക്കാട്, വളാഞ്ചേരി, സുൽത്താൻബത്തേരി. ഇതിൽ പാണ്ടിക്കാടും വളാഞ്ചേരിയും സെമി വരെ എത്തിയിരുന്നു. പെരുമ്പാവൂരിൽ രണ്ടും ഒറ്റപ്പാലത്ത് ഒരു കളിയുമാണ് ആകെ നടന്നത്. എട്ടു ചാമ്പ്യൻഷിപ്പുകളാണ് നടത്താൻ ബാക്കിയുള്ളത്. അതിൽ മണ്ണാർക്കാട്, എടപ്പാൾ എന്നിവിടങ്ങളിൽ ഗാലറിനിർമാണം പൂർത്തിയായി. ഈ ടൂർണമെന്റുകളെല്ലാം നിർത്തുമ്പോൾ ഒരു ലക്ഷം മുതൽ 10 ലക്ഷത്തിനുമുകളിൽ നഷ്ടം വരുമെന്നാണ് സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ കണക്ക്. സംഘടനയ്ക്ക് മൊത്തം ഒരു കോടിക്കുമുകളിൽ നഷ്ടം ചുമക്കേണ്ടിവരും. കാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സെവൻസ് കിക്കോഫ് നടത്താറ്. ലോക്ക്ഡൗൺ 21 ദിവസം കഴിഞ്ഞ് അവസാനിച്ചാലും സെവൻസിന് രക്ഷ കാണുന്നില്ല. ഏപ്രിൽ അവസാനം റംസാൻ വ്രതാരംഭം തുടങ്ങുന്നതോടെ സീസൺ അവസാനിക്കും. ആഫ്രിക്കൻ താരങ്ങളാണ് സെവൻസ് ടൂർണമെന്റിന്റെ ആകർഷണം. ഏപ്രിൽ വരെയാണ് ആഫ്രിക്കൻ താരങ്ങളുടെ വിസ കാലാവധി. രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളും ആശങ്കയിലായിട്ടുണ്ട്. Content Highlights: covid-19 sevens tournaments in crisis

from mathrubhumi.latestnews.rssfeed https://ift.tt/2Ujltr5
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍