അതിഥി തൊഴിലാളികൾക്ക് വീടുകളിലേക്ക് പോകാൻ ട്രെയിൻ ഏർപ്പെടുത്തിയെന്ന് വ്യാജപ്രചരണം: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഇ വാർത്ത | evartha
അതിഥി തൊഴിലാളികൾക്ക് വീടുകളിലേക്ക് പോകാൻ ട്രെയിൻ ഏർപ്പെടുത്തിയെന്ന് വ്യാജപ്രചരണം: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അന്തർ സംസ്ഥാന കുടിയേറ്റക്കാർക്ക് വീടുകളിലേക്ക് പോകാൻ ട്രെയിൻ ഏർപ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍  ഒരാള്‍ അറസ്റ്റിലായി. മലപ്പുറം എടവണ്ണ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ സാക്കിര്‍ (32) ആണ് അറസ്റ്റിലായത്.  

തിങ്കളാഴ്ച രാത്രി അതിഥിതൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. വാടസ്ആപ്പിലൂടെ ശബ്ദ സന്ദേശമായാണ് വിവരം പ്രചരിപ്പിച്ചത്.

മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം അറിയിച്ചത്. പ്രചരിച്ച വാർത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മറ്റെരാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3atnZ3J
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍